ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ. അവസാന തീയതിയായ ജൂൺ 30നകം കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങളിൽ തടസം നേരിടുമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്
കഴിഞ്ഞ മാർച്ച് 30 നകം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിർദ്ദേശം. പിന്നീട് തീയതി ജൂൺ 30 വരെ നീട്ടി നൽകുകയായിരുന്നു. ആഴ്ചകൾക്കുള്ളിൽ ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് എസ്.ബി.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.
ഓൺലൈനായി കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് www.incometaxindiaefilling.gov.in എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം. അവസാന തീയതിക്ക് മുൻപ് സൈറ്റിലെ ലിങ്ക് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാൻകാർഡ് വിവരങ്ങളും ആധാർ വിവരങ്ങളും നൽകിയാൽ ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാം.
Post Your Comments