മുംബൈ: ഇനി മുതൽ ഞായറാഴ്ച്ച ഉൾപ്പെടെയുള്ള എല്ലാ പൊതുഅവധി ദിവസങ്ങളിലും ശമ്പളം അക്കൗണ്ടിലെത്തും. നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സിസ്റ്റം (എൻഎസിഎച്ച്) ഓഗസ്റ്റ് ഒന്ന് മുതൽ ഞായറാഴ്ച ഉൾപ്പടെ എല്ലാ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: അമൃതാഞ്ജൻ പുറത്ത് തേച്ചപ്പോൾ സംഭവിച്ചതെന്തെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ അറിയിച്ച് യുവതിയുടെ വീഡിയോ
ഞായറാഴ്ചയോ പൊതു അവധി ദിവസങ്ങളിലോ നിലവിൽ ശമ്പളം ലഭ്യമാകാറില്ല. പൊതു അവധി ദിവസങ്ങളിലും നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സിസ്റ്റം പ്രവർത്തിക്കുന്നതോടെ ഇനി ഏത് ദിവസമാണോ ശമ്പളം അക്കൗണ്ടിലെത്തേണ്ടത്, അത് അവധി ദിവസമാണെങ്കിൽ പോലും അന്ന് തന്നെ ലഭിക്കും.
ഡിവിഡന്റ്, പലിശ, ശമ്പളം, പെൻഷൻ, വൈദ്യുതി നിരക്ക് അടക്കൽ, ഗ്യാസ്, ടെലിഫോൺ, വെള്ളത്തിന്റെ പണം, ലോൺ അടവ്, മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവ ബാങ്കുകൾക്ക് അവധിയുള്ള ദിവസം പോലും ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാങ്ക് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ നിലവിൽ മാത്രമാണ് എൻഎസിഎച്ച് ലഭിക്കുന്നത്.
Read Also: ഓരോ വിഭാഗത്തിലും വാക്‌സിനേറ്റ് ചെയ്തവരുടെ കൃത്യമായ കണക്കുകൾ പുറത്തു വിട്ട് ആരോഗ്യമന്ത്രി
Post Your Comments