KeralaLatest NewsNews

സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍ ചാരിത്ര്യപ്രസംഗം നടത്തുകയാണ്: പ്രഫുല്‍ കൃഷ്ണന്‍

സഹപ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താന്‍ കിങ്ങിണിക്കുട്ടനെപ്പറ്റി പറഞ്ഞത് കേരളീയരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ രംഗത്ത്. ‘രാഷ്ട്രീയ ലാഭത്തിനും, സ്വാര്‍ത്ഥ താല്‍പ്പര്യത്തിനും വേണ്ടി പ്രായാധിക്യമുള്ള സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍ ചാരിത്ര്യപ്രസംഗം നടത്തുകയാണ്. സഹപ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താന്‍ കിങ്ങിണിക്കുട്ടനെപ്പറ്റി പറഞ്ഞത് കേരളീയരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്’- പ്രഫുല്‍ പരിഹസിച്ചു.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ബി ജെ പിക്കെതിരെ ധാർമ്മിക രോഷം കൊള്ളുന്ന കെ മുരളീധരന് രാഷ്ട്രീയ ധാർമ്മികതയെപ്പറ്റി പറയാൻ എന്ത് അർഹതയാണുള്ളത്? നേമത്ത് മത്സരിക്കാൻ പ്രതിഫലമായി കോഴിക്കോട് നിന്ന് പിരിച്ച അഞ്ചു കോടി രൂപയെപ്പറ്റി കേൾക്കുന്നത് സത്യമാണോ എന്തോ? സഹപ്രവർത്തകനായ രാജ് മോഹൻ ഉണ്ണിത്താൻ കിങ്ങിണിക്കുട്ടനെപ്പറ്റി പറഞ്ഞത് കേരളീയരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. രാഷ്ട്രീയ ലാഭത്തിനും, സ്വാർത്ഥ താൽപ്പര്യത്തിനും വേണ്ടി പ്രായാധിക്യമുള്ള സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാൻ ചാരിത്രപ്രസംഗം നടത്തുന്നു. അച്ഛൻ്റെ ശ്രാദ്ധ ദിനത്തിൽ ഷാർജയിൽ പിണറായി വിജയനെക്കെട്ടിപ്പിടിച്ച് ഫോട്ടോ ഇട്ട് പിതാവിനോടും കോൺഗ്രസ്സിനോടും കൂറ് കാണിച്ചത് മലയാളികൾ കണ്ടതാണ്.

രാഷ്ട്രീയ നിലപാടുകളില്ലാത്ത നട്ടെല്ലില്ലാത്ത നേതാവ് ധാർമ്മികത പുലമ്പുമ്പോൾ പുഛം മാത്രം.അഴിമതിമുഖമുദ്രയാക്കിയ കോൺഗ്രസ്സിൻ്റെ നേതാവ് നെഞ്ചിൽ കൈവെച്ച് ആലോചിക്കണം.ഇന്ത്യാമഹാരാജ്യത്ത് ഭാവി പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവർക്ക് കേരളത്തിൽ വന്ന് മത്സരിക്കേണ്ട ഗതികേട് എങ്ങിനെയാണുണ്ടായതെന്ന്? കൊടകര വിഷയത്തിൽ ബി ജെ പിയുടെ കൈകൾ ശുദ്ധമാണ്. തലയുയർത്തിപ്പിടിച്ച് നെഞ്ചുറപ്പോടെ ഏത് അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിലും ഹാജരാകുന്നതും അതുകൊണ്ട് തന്നെയാണ്. സത്യം തെളിയുക തന്നെ ചെയ്യും..

http://

അതേസമയം ‘ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്. കെ സുരേന്ദ്രന്‍ പണം കടത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. സി.കെ ജാനുവിന് പണം നല്‍കിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാര്‍ഥിക്കും 3 കോടി വരെ കേന്ദ്രം നല്‍കിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തും’- മുരളീധരന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button