Latest NewsKeralaNews

മുരളീധരന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ പിരിച്ചത് 10 കോടി, ആ കണക്ക് എവിടെയെന്ന് കെ.സുരേന്ദ്രന്റെ ചോദ്യം

കോഴിക്കോട്: കെ.മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പിരിച്ചെടുത്തത് 10 കോടി. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെതിരെ ആരോപണം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കെ.മുരളീധരന്‍ കോടികളുടെ പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായാണ് കെ. സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. ‘മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ’ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് മുരളീധരന്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Read Also : കൊടകര കുഴല്‍പ്പണ കേസ്, നടക്കുന്നത് ബിനീഷ് കോടിയേരിക്ക് വേണ്ടിയുള്ള വിലപേശലോയെന്ന് സംശയം

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബി.ജെ.പിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങള്‍ താങ്കള്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബി. ജെ. പിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് പിന്നെ കര്‍ണ്ണാടകാ പിസിസി വഴി കേരളത്തിലേക്കുവന്ന കോടികള്‍ താനറിഞ്ഞില്ലെന്ന പാര്‍ട്ടിക്കുള്ളില്‍ താങ്കള്‍ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല.

ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ.സി. വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്. പിന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാര്‍ട്ടി കൊടുത്തുകൊള്ളാം. സ്റ്റാര്‍ ക്യാംപയിനേഴ്സ് പട്ടികയില്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഉള്‍പ്പെടുത്തിയവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച താങ്കള്‍ക്കറിയില്ലെങ്കില്‍ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.

ഇനി ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കള്‍ അറിയണമായിരുന്നു. അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് താങ്കള്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പുകഥകള്‍. ശേഷം ഇടവേള കഴിഞ്ഞ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button