KeralaLatest NewsNews

കൊടകര കുഴല്‍പ്പണ കേസ്, നടക്കുന്നത് ബിനീഷ് കോടിയേരിക്ക് വേണ്ടിയുള്ള വിലപേശലോയെന്ന് സംശയം

റിജില്‍ മാക്കുറ്റിയുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസില്‍ രൂക്ഷ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി . വിജിലന്‍സിനെതിരെയാണ് റിജില്‍ മാക്കുറ്റി തന്റെ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. കെ.എം. ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോയെന്നും അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോയെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

Read Also :  സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍ ചാരിത്ര്യപ്രസംഗം നടത്തുകയാണ്: പ്രഫുല്‍ കൃഷ്ണന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ശ്രീ കെ.എം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ താക്കോല്‍ സുരേന്ദ്രനെ അമിട്ട് ഷാജി ഏല്‍പ്പിച്ചിട്ടുണ്ടോ?

അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി.രമേശന്‍ പൊലീസില്‍ പരാതി നല്‍കി. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അപരസ്ഥാനാര്‍ഥിയായ കെ സുന്ദരയ്ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപെട്ടാണ് വി.വി. രമേശന്‍ പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button