Latest NewsNewsInternational

ഫലസ്തീന് തിരിച്ചടി: പുരാവസ്തു കേന്ദ്രം ഇസ്രായേല്‍ സൈന്യം അടച്ചുപൂട്ടി

ഹെല്ലനിസ്റ്റിക്, റോമന്‍ കാലഘട്ടങ്ങളില്‍ സെബാസ്റ്റ്യ ഒരു പ്രധാന നഗര കേന്ദ്രവുമായിരുന്നുവെന്ന് യുനെസ്‌കോ സാക്ഷ്യപ്പെടുത്തുന്നു.

ജെറുസലേം: ഫലസ്തീന് തിരിച്ചടി നൽകി ഇസ്രായേല്‍. നബ്‌ലുസിലെ സെബാസ്റ്റ്യ പട്ടണത്തിലെ ഫലസ്തീന്‍ പുരാവസ്തു കേന്ദ്രം റെയ്ഡ് ചെയ്ത ഇസ്രായേല്‍ സൈനികര്‍ കേന്ദ്രം അടച്ചുപൂട്ടുകയും ഫലസ്തീനികളെ തടഞ്ഞ് കേന്ദ്രത്തിലേക്ക് ബലമായി പ്രവേശിച്ച ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തതായി സെബാസ്റ്റ്യ മേയര്‍ മുഹമ്മദ് അസിം വഫ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Read Also: കോവിഡ് മുക്ത ഗ്രാമത്തിന് അരക്കോടി രൂപ സമ്മാനം; പോരാട്ടത്തിന് കൂടുതല്‍ കരുത്തേകാന്‍ വമ്പന്‍ പ്രഖ്യാപനം

നബ്‌ലുസിന്റെ 11 കി.മീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നിന്‍മുകളിലുള്ള ഒരു ചെറിയ ചരിത്ര നഗരമാണ് സെബാസ്റ്റ്യ. 3,000 ഫലസ്തീനികള്‍ ഈ പ്രദേശത്ത് താമസിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ അടുത്ത ദിവസങ്ങളില്‍ പട്ടണത്തെ ആക്രമിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചതായി അസിം ചൂണ്ടിക്കാട്ടി. എന്നാൽ ഫലസ്തീനിലെ ഇരുമ്പുയുഗകാലത്ത് ഈ പ്രദേശം വടക്കന്‍ രാജ്യത്തിന്റെ തലസ്ഥാനമായി നിലകൊണ്ട നഗരമാണ്. ഹെല്ലനിസ്റ്റിക്, റോമന്‍ കാലഘട്ടങ്ങളില്‍ സെബാസ്റ്റ്യ ഒരു പ്രധാന നഗര കേന്ദ്രവുമായിരുന്നുവെന്ന് യുനെസ്‌കോ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button