മുംബൈ: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് മുക്ത ഗ്രാമത്തിന് സമ്മാനമായി വന്‍ തുക നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡില്‍ നിന്നും മുക്തമാകുന്ന ഗ്രാമത്തിന് 50 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ആറ് റവന്യു ഡിവിഷനിലുള്ള ഗ്രാമങ്ങളില്‍ ആദ്യം കോവിഡ് മുക്തമാകുന്ന ഗ്രാമത്തിനാണ് 50 ലക്ഷം രൂപ സമ്മാനമായി നല്‍കുക. മഹാരാഷ്ട്ര ഗ്രാമവികസന വകുപ്പ് മന്ത്രി ഹസന്‍ മുഷ്‌റിഫാണ് സമ്മാന തുക പ്രഖ്യാപിച്ചത്. അടുത്തിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടക്കമിട്ട ‘എന്റെ ഗ്രാമം കൊറോണ മുക്ത ഗ്രാമം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുകയെന്ന് ഹസന്‍ മുഷ്‌റിഫ് അറിയിച്ചു.
എത്രയും വേഗം താലൂക്കുകളെയും ജില്ലകളെയും കോവിഡില്‍ നിന്നും മുക്തമാക്കി മഹാരാഷ്ട്രയെയും മഹാമാരിയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മുക്തമാകുന്ന ഗ്രാമത്തെ കണ്ടെത്താനായി 22 മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ഗ്രാമത്തിന് 25 ലക്ഷം രൂപയും മൂന്നാം സ്ഥാനം സ്വന്തമാക്കുന്ന ഗ്രാമത്തിന് 15 ലക്ഷം രൂപയും സമ്മാനമായി നല്‍കും.
Post Your Comments