ജറുസലേം : ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. കര, വ്യോമസേനകൾ സംയുക്തമായി ഉള്ള ആക്രമണമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.
സൈനിക നടപടിയിൽ അവസാന വാക്കു പറയാറായിട്ടില്ലെന്നും നടപടി ആവശ്യമുള്ള സമയത്തോളം ദീർഘിപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.
אמרתי שאנחנו נגבה מחיר כבד מאוד מהחמאס. אנחנו עושים זאת ואנחנו נמשיך לעשות זאת בעוצמה רבה.
המילה האחרונה לא נאמרה והמבצע הזה יימשך ככל שיידרש. pic.twitter.com/s5JcAm5vut
— Benjamin Netanyahu (@netanyahu) May 13, 2021
യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ഗാസ അതിർത്തിയിൽ വിന്യസിച്ചു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിനൊപ്പം കരസൈന്യവും അണിചേർന്നതോടെ ആക്രമണം രൂക്ഷമായി.
Post Your Comments