ന്യൂഡല്‍ഹി: കോവിഡ് 19 രാജ്യത്തുണ്ടാക്കിയ നഷ്ടങ്ങൾ ഏറെ വലുതാണ്. സാമ്പത്തിക നഷ്ടങ്ങളെക്കാൾ അതിൽ പ്രധാനം പ്രിയപ്പെട്ട മനുഷ്യരുടെ നഷ്ടങ്ങളാണ്. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ഫീസിളവ് നല്‍കുമെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി. രക്ഷിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
Also Read:ഡാനി റോസ് നിങ്ങൾക്ക് നന്ദി: ടോട്ടൻഹാം
കോവിഡില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ലിസ്റ്റ് തയാറാക്കുന്നതിനായി സര്‍വെ നടത്താന്‍ കോളജുകളോട് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡീന്‍ ബലറാം പാനി മാധ്യമങ്ങളോട് പറഞ്ഞു. പഠനത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഡൽഹി യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം അഭിനന്ദനാർഹമാണ്.
ഫീസിളവില്‍ പരീക്ഷാ ഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോവിഡില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതോടെ കുട്ടികള്‍ ഫീസിളവിന് അര്‍ഹരാകുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കുന്നതിനായി കോളേജുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒപ്പം ചില എന്‍.ജി.ഒ കളെയും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കോളേജുകള്‍ സമീപിച്ചിട്ടുണ്ട്.
Post Your Comments