COVID 19Latest NewsIndia

മൂന്നാം തരംഗം നേരിടാന്‍ സജ്ജമെന്ന് കെജ്‌രിവാള്‍: ഡല്‍ഹിയില്‍ മാളുകളും മെട്രോയും തുറന്ന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കോവിഡ് കേസുകൾ കൂടിയ സമയത്ത് ഡൽഹി മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ പത്രസമ്മേളനം നടത്തി ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്താനാണ് നോക്കിയതെന്നും ഇവർ പറയുന്നു.

ന്യുഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച ഡൽഹിയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. മൂന്നാം തരംഗം നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും കെജ്‌രിവാൾ പറഞ്ഞു.

 സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ കാണാം:

പകുതി യാത്രക്കാരെ വച്ച്‌ മെട്രോ സര്‍വീസുകള്‍ നടത്താം. സ്വകാര്യ സ്ഥാപനങ്ങള്‍ 50% ജീവനക്കാരെ വച്ച്‌ പ്രവര്‍ത്തിപ്പിക്കാം. സര്‍ക്കാര്‍ സര്‍വീസിലെ ‘ഗ്രൂപ്പ് എ’ ജീവനക്കാരെ 100 ശതമാനവും ഗ്രൂപ്പ് ബിയില്‍ 50% ശതമാനവും ഉള്‍പ്പെടുത്തി ഓഫീസ് പ്രവര്‍ത്തിപ്പിക്കാം. കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ഇതിനകം തന്നെ ഒരു പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് തയ്യാറായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും. മൂന്നാം തരംഗം നേരിടാന്‍ 420 ടണ്‍ ഓക്‌സിജന്‍ സംഭരണം തയ്യാറാക്കി കഴിഞ്ഞു. 150 ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കണമെന്ന് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. മരുന്നുകളുടെ ആവശ്യകത പരിശോധിക്കാന്‍ ഡോക്ടര്‍മാരും വിദഗ്ധരുമടങ്ങുന്ന സംഘം രൂപീകരിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞ തവണത്തെ അവകാശവാദങ്ങൾ പലതും തെറ്റായിരുന്നു എന്ന് തെളിഞ്ഞതായിരുന്നു എന്നും ഇപ്പോൾ പുതിയ തള്ളുമായി ഇറങ്ങിയതാണെന്നും ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നു. ഡൽഹിയിലെ താറുമാറായ ആരോഗ്യ വകുപ്പും ആശുപത്രികളും കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടലിലാണ് നേരെയായതെന്നും ഇവർ പറയുന്നു.

read also: ഉപരാഷ്ട്രപതിയുടെ മാത്രമല്ല, ആർഎസ്എസ് ചീഫ് മോഹന്‍ ഭാഗവതിന്റെയും മറ്റുചില നേതാക്കളുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്തു

കോവിഡ് കേസുകൾ കൂടിയ സമയത്ത് ഡൽഹി മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ പത്രസമ്മേളനം നടത്തി ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്താനാണ് നോക്കിയതെന്നും ഇവർ പറയുന്നു. അതേസമയം ഓക്സിജന് ക്ഷാമമുണ്ടായിട്ടും ആംആദ്മി കോൺഗ്രസ് പാർട്ടി പ്രവർത്തകർ ഓക്സിജൻ മറിച്ചു വിറ്റത് വലിയ വാർത്തയായിരുന്നു. മൂന്നാം തരംഗം ആസന്നമായപ്പോൾ എല്ലാം തയ്യാറാണെന്ന് പറയുകയും ലോക്ക് ഡൌൺ പിൻവലിക്കുകയും ചെയ്തതിലും ഇവർ വിമർശനമുന്നയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button