കാസര്‍കോട് : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ തള്ളി ബി.ജെ.പി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്. സുന്ദര പറയുന്നതെല്ലാം കെട്ടിച്ചമച്ച കഥയാണ്. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സി.പി.എം ഗൂഢാലോചനയാണെന്നും കെ ശ്രീകാന്ത് പറഞ്ഞു. ബി.ജെ.പിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടര ലക്ഷം രൂപയും ഫോണുമാണ് നല്‍കിയതെന്ന് സുന്ദര പറഞ്ഞിരുന്നു. വിജയിച്ചാല്‍ മംഗളൂരുവില്‍ വൈന്‍ പാര്‍ലര്‍ നല്‍കാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നും കെ. സുന്ദര പറഞ്ഞിരുന്നു.
Post Your Comments