മാഡ്രിഡ്: ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേ ബാഴ്‌സയിലേക്ക്. ഡീപേ ബാഴ്‌സലോണയുടെ നാലാമത്തെ സൈനിങാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്വേറോ, എറിക് ഗാർസിയ എന്നിവരെ ഫ്രീ ട്രാസ്ഫറിൽ സ്വന്തമാക്കിയ ബാഴ്‌സലോണ ഡീപേയെയും ഫ്രീ ട്രാസ്ഫറിൽ എത്തിക്കുമെന്നാണ് സൂചന. ഈ താരങ്ങൾക്ക് പുറമെ ഒമ്പത് മില്യൺ നൽകി എമേഴ്സണെയും ബാഴ്‌സ സ്വന്തമാക്കിയിരുന്നു.
അതേസമയം, യുവതാരം റിക്വി പുജ് പുതിയ കരാറിൽ ഒപ്പുവെച്ചു. ബാഴ്‌സലോണയിൽ 2023വരെയാണ് റിക്വിയുടെ പുതിയ കരാർ. സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരത്തിന് പരിശീലകൻ റൊണാൾഡ് കോമാൻ അധികം അവസരം നൽകാതിരുന്നത് ആരാധകരിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നു. പുതിയ കരാറോടെ അടുത്ത സീസണിൽ ക്ലബിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read Also:- എപ്പോഴും ഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വന്നാലേ അതൊരു വിന്നിംഗ് കോംബിനേഷനാകു: വിക്രം റാഥോർ
ബാഴ്‌സലോണ അക്കാദമിയിലൂടെ വളർന്ന താരമാണ് റിക്വി പുജ്. ബാഴ്‌സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമായാണ് റിക്വി വാഴ്ത്തപ്പെട്ടിരുന്നത്. ഇരുപത്തി ഒന്നുകാരനായ റിക്വി ബാഴ്‌സലോണയുടെ അടുത്ത മെസ്സി എന്നുവരെ ആരാധകർ പ്രവചിച്ചിരുന്നു. 2013 മുതൽ താരം ബാഴ്‌സലോണയിലുണ്ട്. അടുത്ത സീസണിൽ റിക്വിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വലിയ ക്ലബുകൾ വരെ ശ്രമം തുടങ്ങിയിരുന്നു.
Post Your Comments