ഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ രംഗത്ത്. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പകരം പ്രശസ്തിയില്‍ മാത്രമാണ് കേന്ദ്രസർക്കാർ നോട്ടമിട്ടിരുന്നതെന്ന് അമർത്യ സെൻ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ആളാകാനായിരുന്നു സർക്കാരിന്റെ ശ്രമമെന്നും അമർത്യ സെൻ ആരോപിച്ചു.
കോവിഡ് വ്യാപനത്തിൽ നിന്നും ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്നുള്ള ഭരണകൂടത്തിന്റെ അമിത ആത്മവിശ്വാസം വിനയായി എന്ന് അദ്ദേഹം പറഞ്ഞു. ശക്തികേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് മികച്ച പ്രതിരോധം ഒരുക്കാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, എന്നാൽ ഭരണസംവിധാനത്തിലെ ആശയക്കുഴപ്പം മൂലമുണ്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പ്രതിസന്ധികൾ ഗുരുതര വീഴ്ചകൾക്ക് കാരണമായതായും അമർത്യ സെൻ ആരോപിച്ചു.
Post Your Comments