
അമ്പലപ്പുഴ : പിറന്നാള്‍ ദിനത്തിൽ ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് സേവാഭാരതി പ്രവര്‍ത്തക. കരുമാടിയില്‍ ദ്വാരക വീട്ടില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി- അബിളി ദമ്പതികളുടെ മകള്‍ കാര്‍ത്തികയാണ് സ്വന്തം മുടി മുറിച്ചു നല്‍കി സമൂഹത്തിന് മാതൃകയായിരിക്കുന്നത്. തൃശ്ശൂരിലുള്ള ക്യാന്‍സര്‍ സംഘടനയായ മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കാണ് കാര്‍ത്തിക മുടി മുറിച്ച് നല്‍കിയത്.
Read Also : ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ സൗജന്യം : ബജറ്റില്‍ വൻതുക വകയിരുത്തി ധനമന്ത്രി
സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ സേവന രംഗത്ത് സജീവമായിരുന്നു കാര്‍ത്തിക. തന്റെ ഓരോ പിറന്നാള്‍ ദിനത്തിലും അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ അന്തേവാസികള്‍ക്ക് ഒപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സേവാഭാരതിയിലൂടെ സേവന പ്രവര്‍ത്തനത്തില്‍ കാര്‍ത്തിക സജീവമാകുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സില്‍ ചേര്‍ന്ന് പോലീസ് സേനയെയും സഹായിച്ച് വരുന്നു.
Post Your Comments