COVID 19Latest NewsKeralaNews

വയനാട്ടിൽ നാളെ മുതൽ കർശന നിയന്ത്രണം

വയനാട്; സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ. വയനാട് ജില്ലയിൽ റേഷൻ കടകൾ, ഭക്ഷ്യ വസ്തുക്കൾ വില്ക്കുന്ന കടകൾ, ഹോട്ടൽ, ബേക്കറികൾ, പലചരക്ക് കട, പാൽ, പഴം പച്ചക്കറി, മത്സ്യമാംസ കടകൾ, മൃഗങ്ങൾക്കുള്ള തീറ്റ വസ്തുക്കളുടെ കടകൾ (കോഴി, പശു, മത്സ്യം മുതലായവ), കെട്ടിട നിർമ്മാണ സാധനങ്ങളുടെ കടകൾ (ഇലക്‌ട്രിക് & പ്ളംബിംഗ് ഉൾപ്പെടെ ), വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് നാളെ മുതൽ പ്രവർത്തനാനുമതി നൽകിയിയത്.

മേൽ സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ 9 മണിമുതൽ വൈകിട്ട് 7.30 വരെയാണ്. ശുചീകരണം, കാർഷിക, കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ജോലികൾ നിർവഹിക്കാവുന്നതാണ്. സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തിക്കേണ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യാത്ര പൊലീസ് തടസ്സപ്പെടുത്താൻ പാടുള്ളതല്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button