Latest NewsKeralaNews

ഏത് പാർട്ടിക്കാരെയും വിമർശിക്കാം, പക്ഷെ അതിൻെറ മറവിൽ ഒരു മത വിഭാഗത്തെ ബോധപൂർവം കരി വാരിത്തേക്കരുത് : സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട് : ബിജെപിയെ വിമർശിക്കുന്നതിന്റെ മറവിൽ ചിലർ ട്രോളുകൾ ഉണ്ടാക്കുമ്പോൾ ബോധപൂർവം ഹിന്ദു സംസ്കാരത്തെ അധിക്ഷേധിപ്പിക്കുന്നുവെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : വാട്‌സ് ആപ്പിൽ വരാനിരിക്കുന്ന തകർപ്പൻ ഫീച്ചറുകള്‍ വെളിപ്പെടുത്തി മാർക്ക് സക്കർബർഗ്

“നിങ്ങൾക്ക് ഏതു പാർട്ടിക്കാരെയും വിമർശിക്കാം . പക്ഷെ അതിൻെറ മറവിൽ ഒരു മത വിഭാഗത്തെ ബോധപൂർവം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂർവം ഓർമിപ്പിക്കുന്നു”, സന്തോഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഹിന്ദു മതത്തിലെ മുഴുവൻ ആളുകളും ബിജെപിക്കാരല്ല , ഗോപി കുറിയോ ചന്ദനം തൊടുന്നവരും , ക്ഷേത്രത്തിൽ പോകുന്നവരും മുഴുവൻ ബിജെപി ക്കാർ അല്ല. അങ്ങനെ എങ്കിൽ കേരളം ഇപ്പോൾ ബിജെപി ഭരിക്കുമായിരുന്നു”, സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

BJP എന്ന പാർട്ടിയെ വിമർശിക്കുന്നു എന്നതിന്റെ “മറവിൽ” ചിലർ ട്രോളുകൾ ഉണ്ടാക്കുമ്പോൾ ബോധപൂർവം ഹിന്ദു സംസ്കാരത്തെ അധിക്ഷേധിപ്പിക്കുന്നതായി ശ്രദ്ധയിൽ പെടുന്നു . ഉദാഹരണത്തിന് BJP ക്കാരെ സൂചിപ്പിക്കുവാൻ ട്രോളിൽ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു . എന്തിന് ?

നിങ്ങൾക്ക് ഏതു പാർട്ടിക്കാരെയും വിമർശിക്കാം . പക്ഷെ അതിൻെറ മറവിൽ ഒരു മത വിഭാഗത്തെ ബോധപൂർവം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂർവം ഓർമിപ്പിക്കുന്നു.

ഹിന്ദു മതത്തിലെ മുഴുവൻ ആളുകളും BJP കാരല്ല , ഗോപി കുറിയോ ചന്ദനം തൊടുന്നവരും , ക്ഷേത്രത്തിൽ പോകുന്നവരും മുഴുവൻ ബിജെപി ക്കാർ അല്ല. (അങ്ങനെ എങ്കിൽ കേരളം ഇപ്പോൾ BJP ഭരിക്കുമായിരുന്നു )

അതിനാൽ മറ്റു മതസ്ഥർ ആയ ആളുകൾ BJP ക്കെതിരെ ട്രോളുകൾ ഉണ്ടാക്കുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ഇനിയെങ്കിലും ചന്ദനക്കുറി etc ഹിന്ദു മതവുമായി ബന്ധപ്പെട്ട ചിന്ഹങ്ങൾ നൽകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു . BJP യുടെ വിമർശന നത്തിന്റെ “മറവിൽ” ഹിന്ദു മത വിഭാഗക്കാരെ ഇനിയെങ്കിലും അപമാനിക്കുന്നത് നിർത്തും എന്ന് കരുതുന്നു .

(വാൽകഷ്ണം.. മുമ്പ് ശബരിമല വിഷയം ഉണ്ടായ സമയത്തു , അയ്യപ്പ സ്വാമിയുടെ ഫോട്ടോ ഇട്ടവരെ മുഴുവൻ സംഖി , ചാണകം എന്നൊക്കെ വിളിച്ചു മറ്റു മതത്തിലെ ചിലർ ക്രൂരമായി അധിക്ഷേപിച്ചിരുന്നു . ശബരിമലയിൽ ചെല്ലുന്നവരോ , ക്ഷേത്രങ്ങളിൽ പോകുന്നവർ മുഴുവനോ BJP ക്കാർ ആണോ ? ഇനിയെങ്കിലും ചിന്തിക്കുക . To give respect, To take respect)

https://www.facebook.com/santhoshpandit/posts/322310082591000

shortlink

Related Articles

Post Your Comments

Related Articles


Back to top button