ന്യൂഡല്‍ഹി: രാജ്യം നേരിട്ട ഓക്സിജന്‍ പ്രതിസന്ധിയെ മുന്നില്‍ നിന്ന് നയിച്ച ഇന്ത്യന്‍ റെയില്‍വെ മെഡിക്കല്‍ ഓക്സിജനുമായുള്ള യാത്ര തുടരുന്നു. ഇതുവരെ 24,840 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനാണ് റെയില്‍വെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തത്. ദക്ഷിണേന്ത്യയില്‍ മാത്രം 10,000 മെട്രിക് ടണ്ണിലധികം ഓക്സിനാണ് റെയില്‍വെയുടെ ഓക്സിജന്‍ എക്സ്പ്രസുകള്‍ എത്തിച്ചത്.
15 സംസ്ഥാനങ്ങളിലേയ്ക്ക് 1463 ടാങ്കറുകളിലായാണ് ഇന്ത്യന്‍ റെയില്‍വെ 24,840 മെട്രിക് ടണ്‍ ഓക്സിജന്‍ എത്തിച്ചത്. 359 ഓക്സിജന്‍ എക്സ്പ്രസുകളാണ് യാത്ര പൂര്‍ത്തിയാക്കിയത്. ഇതില്‍ കേരളത്തില്‍ മാത്രം 513 മെട്രിക് ടണ്‍ ഓക്സിജനാണ് റെയില്‍വെ വിതരണം ചെയ്തത്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓരോന്നിനും 2500 മെട്രിക് ടണ്ണിലധികം ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ലഭിച്ചു.
മഹാരാഷ്ട്രയില്‍ ഇതുവരെ 614 മെട്രിക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്തത്. ഉത്തര്‍പ്രദേശ് (3,797 മെട്രിക് ടണ്‍), മധ്യപ്രദേശ് (656), ഡല്‍ഹി (5,826), ഹരിയാന (2,135), രാജസ്ഥാന് (98), കര്‍ണാടക (2,870), ഉത്തരാഖണ്ഡ് (320), തമിഴ്നാട് (2,711), ആന്ധ്രപ്രദേശ് (2,528), പഞ്ചാബ് (225), കേരളം (513), തെലങ്കാന (2,184), ഝാര്‍ഖണ്ഡ് (38), അസം (320) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
Post Your Comments