Latest NewsKeralaNews

കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു, കേരള തീരം ഉള്‍പ്പെടുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അതിതീവ്ര ഇടിമിന്നലിന് സാദ്ധ്യത

തിരുവനന്തപുരം : വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്രകാലാവസ്ഥ നീരീക്ഷണ കേന്ദ്രം. കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയില്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ വിലയിരുത്തി. ഈ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കേരളത്തില്‍ കാലവര്‍ഷം സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also : വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎം പദ്ധതി: മുസ്ലിംലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ചരടുവലി

ഇന്ന് പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. അതുകൊണ്ട് കേരള തീരത്തു മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button