COVID 19NattuvarthaLatest NewsNews

കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ ഇന്ന് 1133 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1115 പേർക്കാണ് രോഗം ബാധിച്ചത്. 10173 പേരെ പരിശോധനക്ക് വിധേയരാക്കി.

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1230 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
11.38 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16371 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button