KeralaLatest NewsNews

കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ വൻ തുക വകയിരുത്തി സംസ്ഥാന ബജറ്റ്

തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ അന്തരിച്ച മുൻ മന്ത്രിമാരായ കെആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ വൻ തുക വകയിരുത്തി.

Read Also :  രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം 

കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം പണിയാൻ രണ്ട് കോടി വീതം മാറ്റിവെക്കുന്നുവെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പറയുന്നത്. കഴിഞ്ഞ ബജറ്റിൽ കെഎം മാണിയ്ക്ക് സ്മാരകം പണിയാനും തുക മാറ്റിവെച്ചിരുന്നു.

കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന കെആർ ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ 2 കോടി വകയിരുത്തുന്നുവെന്ന് പറഞ്ഞ ധനമന്ത്രി ആറ് പതിറ്റാണ്ടിലേറെ സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞുനിന്ന ആർ ബാലകൃഷ്ണ പിള്ളയ്ക്ക് സ്വന്തം മണ്ഡലമായ കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ 2 കോടി വകയിരുത്തുന്നുവെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button