Latest NewsKerala

കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്‌​ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്​ അവതരണം തുടങ്ങി

അതേസമയം രണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കേന്ദ്രസര്‍ക്കാറിനും ബി.ജെ.പിക്കും വിമര്‍ശനം. വാക്​സിന്‍ നയത്തിലും നികുതി വിഹിതം നല്‍കുന്നതുമായും ബന്ധപ്പെട്ടാണ്​ ബജറ്റില്‍ ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്​. കേന്ദ്രസര്‍ക്കാറിന്റെ വാക്​സിന്‍ നയം കോര്‍പ്പറേറ്റ്​ കൊള്ളക്ക്​ കാരണമായെന്ന്​ ധനമന്ത്രി പറഞ്ഞു. അതേസമയം രണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

read also: ‘ആ ദൃശ്യം ഞാനും കണ്ടിട്ടുണ്ട്’: അന്യഗ്രഹ ജീവികളിൽ ഡൊണാൾഡ് ട്രംപിന് പിന്നാലെ ആശങ്ക അറിയിച്ച് ഒബാമയും

സംസ്ഥാനത്തിന്റെ പൊതു വരുമാനം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലെ അനിശ്ചിതത്വം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. കേന്ദ്രം നികുതി വിഹിതം തരാത്തതും പ്രതിസന്ധി സൃഷ്ടിച്ചു.ഇതുമൂലം സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ട സ്ഥിതി സൃഷ്ടിച്ചു. ഇതുമൂലം റവന്യൂകമ്മി ഉയര്‍ന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button