Latest NewsNewsIndia

ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നത് 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ഒരു വലിയ സാമ്പത്തിക പദ്ധതിയാണ് പ്രധാൻമന്ത്രി ജൻധൻ യോജന. ഓരോ പൗരനും സേവിംഗ്സ് അക്കൗണ്ടുകൾ, ഡിപ്പോസിറ്റ്, പണമയയ്ക്കൽ, വായ്പകൾ, ഇൻഷുറൻസ്, പെൻഷനുകൾ എന്നിവ ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത് . ഈ സ്കീമിന് കീഴിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏത് ബാങ്ക് ശാഖയിലും സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ കഴിയും.

Read Also : ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ സൗജന്യം : ബജറ്റില്‍ വൻതുക വകയിരുത്തി ധനമന്ത്രി 

കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിൽ നിന്ന് വൻ സാമ്പത്തിക സഹായം ഈ അക്കൗണ്ട് വഴി ലഭിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്രസർക്കാർ 1.3 ലക്ഷം രൂപയുടെ ആനുകൂല്യം ജൻധൻ അക്കൗണ്ട് ഉടമകൾക്ക് നൽകുകയാണ്. അതായത് ഒരു ലക്ഷം രൂപ അപകട ഇൻഷുറൻസും 30,000 രൂപ ജനറൽ ഇൻഷുറൻസും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അക്കൗണ്ട് ഉടമയ്ക്ക് ഒരു അപകടമുണ്ടായാൽ ഈ ആനുകൂല്യം ലഭിക്കും.

ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ നിങ്ങളുടെ ജൻധൻ അക്കൗണ്ട് ഉടൻ തന്നെ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പല ബാങ്കുകളും ഇപ്പോൾ മെസേജുകളിലൂടെ ആധാർ നമ്പറുമായി അക്കൗണ്ട് ലിങ്ക് ചെയ്യാൻ അനുവദിക്കുന്നുണ്ട്. നിങ്ങളുടെ ബാങ്ക് ഈ സൗകര്യം നൽകുന്നില്ലെങ്കിൽ, നിങ്ങളുടെ ആധാർ കാർഡിന്റെയും പാസ്ബുക്കിന്റെയും ഫോട്ടോകോപ്പിയുമായി ബാങ്ക് ശാഖയിലെത്തേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button