തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത മഴ. പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കി. ഇന്ന് 13 ജില്ലകളിലും നാളെ പാലക്കാടും തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലും അധികൃതർ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളതീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയാണ് ഉള്ളത്. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നൽകി .
Post Your Comments