തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഇന്ധന മാറ്റുന്നതിനുള്ള പദ്ധതി തുടങ്ങുമെന്ന് വകുപ്പ് മന്ത്രി ആന്റണി രാജു. 3000 കെ.എസ്.ആർ.ടി.സി ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ളതാണ് പദ്ധതി. കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് തീരുമാനമെന്നും, ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതികൾ പരിസ്ഥിതി സൗഹൃദപരമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യൻ കോർപ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെ ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാനും മന്ത്രി നിർദേശം നൽകി. ഇതിനായി 10 കോടി രൂപ ആദ്യഘട്ടമെന്ന നിലയിൽ മാറ്റി വച്ചതായും അദ്ദേഹം പറഞ്ഞു.
പത്ര വിതരണക്കാർ, മത്സ്യക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഹോം ഡെലിവറി ചെയ്യുന്ന യുവാക്കൾ എന്നിവർക്കായി ഗതാഗത വകുപ്പ് വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്നും, ഇതിനായി 200 കോടി രൂപ പലിശയിളവ് നൽകി വായ്പയായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments