ഫ്രാൻസ്: എങ്ങനെ പകരുന്നു, എങ്ങനെ ബാധിക്കുന്നു, എന്ത് പ്രതിവിധി എന്നൊന്നും പൂർണ്ണമായും കണ്ടുപിടിക്കാൻ കഴിയാത്ത ഒന്നായി കോവിഡ് 19 എന്ന വൈറസ് മാറിയിരിക്കുന്നു. പുതിയ പരിണാമങ്ങളിലൂടെ മനുഷ്യൻ കണ്ടുപിടിക്കുന്ന എല്ലാ മരുന്നുകൾക്കും മുകളിൽ പടർന്നു കയറുകയാണ് ഈ വൈറസ്. കോവിഡ് 19-നെക്കുറിച്ചുള്ള പുതിയ അറിയിപ്പ് ലോകരാജ്യങ്ങളെ മുഴുവൻ ഞെട്ടിക്കുന്നതാണ്. ജനിതകമാറ്റം സംഭവിച്ചുണ്ടായ കോവിഡ് 19 B.1.617 വകഭേദത്തെ പ്രതിരോധിക്കാന്‍ ഫൈസര്‍ വാക്സിന് ഫലപ്രദമല്ല എന്നാണ് പുതിയ കണ്ടെത്തൽ.
Also Read:കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി
ഫ്രാന്‍സിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടും യു സി എല്‍ എച്ച് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഫൈസര്‍ വാക്സിന് വളരെ കുറവ് അളവിലുള്ള ആന്റിബോഡികള്‍ മാത്രമേ ഉദ്പാദിപ്പിക്കുവാൻ സാധിക്കുന്നുള്ളു എന്നാണ്. മാത്രമല്ല, പ്രായം കൂടുംതോറും ഉദ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ എണ്ണം കുറവായിരിക്കുകയും ചെയ്യും.
ശാസ്ത്രലോകത്തിന്റെ ഇതുവരെയുള്ള എല്ലാ കണ്ടെത്തലുകളെയും മറികടന്നു കൊണ്ടുള്ള ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമാണ് ഇത്. കോവിഡ് ഡെല്‍റ്റ എന്ന് ഇപ്പോള്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കൊറോണയുടെ B.1.617 വകഭേദത്തെ ചെറുക്കാന്‍ ഫൈസർ വാക്സിന് കഴിയില്ലെന്ന ആശങ്കയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. കെന്റ് വകഭേദത്തേക്കാള്‍ ഇരട്ടിയോളം വ്യാപനശേഷി കൂടുതലുള്ള കോവിഡ് 19 B.1.617 വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആവശ്യമുള്ള അളവില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് ഇതിന്റെ കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments