COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തെക്കന്‍ സൗദിയിലെ ജീസനില്‍ മലപ്പുറം വേങ്ങര കച്ചേരിപ്പടി സ്വദേശി വലിയാക്കത്തൊടി മുഹമ്മദ് മുസ്തഫ (51) ആണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് പത്ത് ദിവസമായി ജീസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 വര്‍ഷമായി ജീസാനിലുള്ള മുഹമ്മദ് സബിയയില്‍ ബുഫിയ ജീവനക്കാരനായിരുന്നു ഇദ്ദേഹം. അവധിക്ക് നാട്ടില്‍ പോയി വന്നിട്ട് രണ്ട് വർഷം കഴിഞ്ഞു.

 

പിതാവ്: വലിയാക്കത്തൊടി അലവി, മാതാവ്: പാത്തുട്ടി, ഭാര്യ: വലിയാക്കത്തൊടി റസീന, മക്കള്‍: മുഹമ്മദ് ശരീഫ്, മുഹമ്മദ് ആദില്‍, മുഹമ്മദ് ശാമില്‍. ജീസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയിലുള്ള മൃതദേഹം ജീസാനില്‍ തന്നെ ഖബറടക്കും. അനന്തര നടപടികള്‍ക്കായി ജീസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശമീര്‍ അമ്പലപ്പാറ, ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് അംഗം മുഹമ്മദ് കുട്ടി, ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, ബഷീര്‍ ആക്കോട്, ആരിഫ് ഒതുക്കുങ്ങല്‍, സലിം എടവണ്ണപ്പാറ എന്നിവര്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button