Latest NewsNewsLife StyleDevotionalSpirituality

പഞ്ചഭൂതങ്ങളിൽ അഗ്നി വേറിട്ടു നിൽക്കുന്നതെന്തുകൊണ്ട്? മനസിനും ശരീരത്തിനും തൃപ്തി നൽകുന്നത് എങ്ങനെ?

ശരീരത്തെ സ്വയം ശുദ്ധിയാക്കുന്ന അഗ്നി, പഞ്ചഭൂതങ്ങളിൽ പ്രധാനി

ആകാശം, വായു, ജലം, അഗ്നി, ഭൂമി എന്നീ പഞ്ചഭൂതങ്ങളിൽ ഒരോന്നിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. നമ്മുടെ ശരീരം ഇവയുടെ ഒരു കളിക്കളമാണ്. ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. അഗ്നിക്ക് ആണ് ഇവയിൽ പ്രധമ സ്ഥാനം കൽപ്പിക്കപ്പെടുന്നത്. ഈശ്വരന്റെ ആദ്യത്തെ സമൂർത്തമായ രൂപമായാണ് അഗ്നിയെ വേദ കാലഘട്ടത്തിൽ കണക്കാക്കിയിരുന്നത്.

ജ്യോതിശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലുമെല്ലാം അഗ്നിക്ക് പ്രത്യേക സ്ഥാനമാണുള്ളത്. ഹോമങ്ങളിലും, പൂജകളിലും അഗ്നിക്കു തന്നെ പ്രധാന്യം കൂടുതൽ. അഗ്നിസാക്ഷിയും, അഗ്നിശുദ്ധിയുമെല്ലാം ഈ ശാസ്ത്ര സംസ്കാരത്തിന്റെ ഭാഗമാണ്. സൂര്യനിൽ ജ്വലിക്കുന്ന അഗ്നിയാണ് ഭൂമിയിൽ പ്രകാശവും ഊർജ്ജവും പ്രധാനം ചെയ്യുന്നത്. അഗ്നിക്ക് മാത്രമാണ് സ്വയമേ ശുദ്ധമായിരുന്നുകൊണ്ട് മറ്റുള്ളവയെ ശുദ്ധമാക്കാനാവൂ. ഇതുതന്നെയാണ് അഗ്നിയെ മറ്റു പഞ്ചഭൂതങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത്.

Also Read:രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 594 ഡോക്‌ടര്‍മാര്‍; കണക്കുകള്‍ വ്യക്തമാക്കി ഐ എം എ

ശരീരത്തെ നൈസര്‍ഗ്ഗികമായി വിഷമുക്തമാക്കാന്‍ പഞ്ചഭുതങ്ങൾക്ക് കഴിയും. അതിൽ അഗ്നിയുടെ പങ്ക് എന്താണെന്ന് നോക്കാം. ഉള്ളിലെരിയുന്നത്‌ ഏതുതരം അഗ്നിയാണെന്ന കാര്യത്തിൽ നിങ്ങള്‍ക്ക്‌ ശ്രദ്ധ ചെലുത്താന്‍ കഴിയും. ദിവസവും കുറെ സമയം ശരീരത്തില്‍ സൂര്യപ്രകാശം പതിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുക. കാരണം, എപ്പോഴും പരിശുദ്ധമാണ്‌ സൂര്യപ്രകാശം. അതിനെ മലിനമാക്കാന്‍ ആര്‍ക്കും കഴിയില്ല. ദുരാഗ്നി, ദോഷാഗ്നി, കോപാഗ്നി, സ്‌നേഹാഗ്നി, കരുണാഗ്നി ഇവയിൽ ഏത് തരം അഗ്നിയാണ് നിങ്ങളുടെ ഉള്ളിലെരിയുന്നതെന്ന് സ്വയം കണ്ടെത്താൻ കഴിഞ്ഞാൽ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമത്തെക്കുറിച്ച്‌ ടെൻഷനടിക്കേണ്ടി വരില്ല. സ്വയം തിരിച്ചറിയൽ തന്നെയാണ് ഇവയ്ക്കുള്ള പരിഹാരവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button