KeralaLatest NewsIndiaNews

കോവിഡിനും ചുഴലിക്കാറ്റിനും കാരണം പൗരത്വ നിയമവും ഇസ്ലാമിക ശരീയത്തിനെ തകിടം മറിച്ചതും: എസ്പി എംപിയുടെ വാക്കുകൾ വിവാദത്തിൽ

ഇസ്ലാമിക ശരിയത്ത് നിയമത്തിൽ എന്‍ഡിഎ സര്‍ക്കാർ കൈകടത്തൽ നടത്തി

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിനും കോവിഡ് മഹാമാരിക്കും കാരണം മുസ്ലിങ്ങള്‍ നേരിടുന്ന അനീതിക്കെതിരായ ദൈവീക ഇടപെടലാണെന്നു സമാജ്‌വാദി പാര്‍ട്ടി എംപി എസ് ടി ഹസന്‍. ഇസ്ലാമിക ശരിയത്ത് നിയമത്തിൽ എന്‍ഡിഎ സര്‍ക്കാർ കൈകടത്തൽ നടത്തിയതും ഇതിനു കാരണമായെന്നും അദ്ദേഹം പറഞ്ഞു. ‘മഹാമാരിയില്‍ പാവപ്പെട്ടവര്‍ മരിക്കുന്നതിന്റെയും ചുഴലിക്കാറ്റിന്റെയും രൂപത്തില്‍ സര്‍വനാശം ആകാശത്തുനിന്ന് എത്തുന്നതിന് ഇടയാക്കിത് മുസ്ലിങ്ങളോടുള്ള അനീതിയാണ്’- ഹസന്‍ പറഞ്ഞു.

read also: സുരേന്ദ്രനും സികെ ജാനുവിനും എതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് മലക്കം മറിഞ്ഞ് പ്രസീത

‘ജനങ്ങളോട് കാട്ടിയ അനീതിയും വിവേചനവും ആരില്‍നിന്നും മറയ്ക്കാനാവില്ല, അത് ജോലിയോ ലൈസന്‍സോ നല്‍കുന്നതിലോ, അല്ലെങ്കില്‍ ശരിയത്ത് നിയമത്തിലെ കൈകടത്തലിലോ ആകട്ടെ’.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം നല്‍കുന്നതില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും എംപി ആരോപിച്ചു.

ഭീകരസംഘടനയായ ഇസ്ലാമിന് സ്റ്റേറ്റിന് സമാനമാണ് ഹസന്റെ സമീപനമെന്നാണ് വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button