KeralaLatest NewsNewsIndia

ലക്ഷദ്വീപിനെ തകർക്കുന്നു, പ്രഫുൽ പട്ടേലിനെ തിരിച്ച് വിളിക്കണം; സമരവുമായി സി.പി.ഐ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ സമരവുമായി സി.പി.ഐ. ദ്വീപിനെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് സി.പി.ഐ. എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാന്‍ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിനു മുന്നിൽ വെച്ച് നടത്തുന്ന സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Also Read:പഞ്ചഭൂതങ്ങളിൽ അഗ്നി വേറിട്ടു നിൽക്കുന്നതെന്തുകൊണ്ട്? മനസിനും ശരീരത്തിനും തൃപ്തി നൽകുന്നത് എങ്ങനെ?

അതേസമയം, സന്ദര്‍ശിക്കാന്‍ യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ച്‌ ഇടതു എം.പിമാർ വീണ്ടും കത്ത് നൽകി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റിനുമാണ് യാത്രാനുമതി ചോദിച്ചു കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കത്ത് നല്‍കിയത്. ഇടതുപക്ഷ എം..പിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.

അനുമതി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എളമര കരീം എം പി വ്യക്തമാക്കി. നേരത്തേ ഇതേ ആവശ്യമുന്നയിച്ച എം.പിമാർക്ക് യാത്രാ അനുമതി നിഷേധിച്ചിരുന്നു. ദ്വീപിലെ കൊവിഡ് കേസുകൾ കണക്കിലെടുത്തുകൊണ്ടായിരുന്നു അനുമതി നിഷേധിച്ചത്. ഇതിനെതിരെ ഇവർ പ്രതിഷേധമുയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button