COVID 19Latest NewsNewsIndia

കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി; കാരണം വ്യക്തമാക്കി സർക്കാർ

സംസ്ഥാനത്തെ 30 ജില്ലകളില്‍ ഇരുപത്തിനാലിലും ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിന് മുകളിലാണ്

ബെംഗളൂരു: കർണാടകയിൽ ലോക്ക്ഡൗൺ ഈ മാസം 14വരെ നീട്ടി.
ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണ നിരക്കുകള്‍ എന്നിവ ലോക്ക്ഡൗൺ നീട്ടുന്നതിന് കാരണമായി. സംസ്ഥാനത്തെ 30 ജില്ലകളില്‍ ഇരുപത്തിനാലിലും ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലുമാണ്. കർണാടകയിൽ മെയ് 10ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിന്നീട് രണ്ട് തവണ നീട്ടുകയായിരുന്നു.

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം, ജീവിതം, ഉപജീവനമാര്‍ഗം എന്നിവയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് സാങ്കേതിക ഉപദേശക സമിതി തലവനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എം.കെ.സുദര്‍ശന്‍ വ്യക്തമാക്കി. അതിനാൽ ടി.പി.ആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാകുക, പ്രതിദിന കേസുകള്‍ അയ്യായിരത്തില്‍ താഴെയാവുക, കേസ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാവുക എന്നീ ലക്ഷ്യങ്ങൾ നേടും വരെ ലോക്ക്ഡൗണ്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കർണ്ണാടകയിൽ ടി.പി.ആര്‍ നിരക്കുകൾ ഉയർന്നു നിൽക്കുന്ന മൈസൂര്‍, ഹാസന്‍, തുംകൂര്‍ തുടങ്ങിയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപടികൾ കൂടുതല്‍ കര്‍ശനമാക്കണമെന്നും ഡോ. സുദര്‍ശന്‍ നിർദ്ദേശിച്ചു. ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ളതോ, ഓക്‌സിജന്‍ കിടക്കകള്‍ 60 ശതമാനത്തിലേറെ നിറഞ്ഞതോ ആയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button