തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബില്ല് ഭരണഘടനാവിരുദ്ധമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2020 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന എപ്പിഡെമിക് ഡിസീസ് ആക്ട് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണ്.
കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല എന്ന് ഭരണഘടനയുടെ 254 -ാം അനുച്ഛേദത്തിൽ അനുശാസിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി അവതരിപ്പിച്ച ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
നിയമസഭയിലെ എന്റെ ആദ്യ ശബ്ദം ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയർത്തി പിടിക്കുന്നതിനു വേണ്ടി ആയതിൽ അതിയായ സന്തോഷമുണ്ട്.
Read Also : കോവിഡിനെതിരെ പ്രതിരോധശേഷി നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020-ൽ കേന്ദ്ര സർക്കാർ “The Epidemic Disease Act 1897” എന്ന നിയമം 22-04-2020 മുതൽ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയ സാഹചര്യത്തിൽ മേൽ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തിൽ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.
കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല എന്ന് ഭരണഘടനയുടെ 254 -ആം അനുച്ഛേദത്തിൽ അനുശാസിക്കുന്നതാണ്. 254-ാം അനുച്ഛേദപ്രകാരം നിയമ വിരുദ്ധമാണെന്നിരിക്കെ രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന ആദ്യ ബില്ല് തന്നെ ഭരണഘടനാ വിരുദ്ധ മാണെന്ന് ഇന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടി.
ഒരേ വിഷയത്തിൽ രണ്ട് നിയമവും രണ്ട് ശിക്ഷയും നിർദ്ദേശിക്കപ്പെട്ടാൽ ഏത് നിയമപ്രകാരം കേസ് എടുക്കും? ഏത് നിയമത്തിലെ ശിക്ഷ വിധിക്കും? ഇതാണ് പ്രായോഗികമായി ഉണ്ടാകുന്ന പ്രശ്നം എന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
Read Also : കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റിലയന്‍സ്
എന്നാൽ വൈരുദ്ധ്യം ഉണ്ടെങ്കിലും നിയമം കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് സ്പീക്കർ ബില്ലിന് അനുമതി നൽകുകയാണ് ഉണ്ടായത്. ആദ്യ ഇടപെടൽ നല്ല ഒരനുഭവമായിരുന്നു.
Post Your Comments