പാലക്കാട് : ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച് വ്‌ളോഗ് ചെയ്ത പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതി. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.
‘ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വെള്ളത്തില്‍ വിട്ടപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. മഴയില്‍ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നുമാണ് വീഡിയോയിൽ പറയുന്നത്.
Read Also : കണ്ടെയിന്‍മെന്റ് സോണില്‍ കബഡി കളി ; പിടികൂടിയവരിൽ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അതേസമയം, ആമയുടെ ശരീരത്ത് ചൂണ്ട നൂല്‍ കെട്ടിയ നിലയിൽ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്‌ഒ അറിയിച്ചു. വനം-വന്യജീവി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വിഭാഗമായ ആമയെ കൈവശം സൂക്ഷിക്കുന്നതും, അധികാരികളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമാണ്.
Post Your Comments