KeralaLatest NewsNews

സ്വർണം കടത്തിയവരും സ്വപ്നസുന്ദരിയെ പോറ്റിയവരും മോഹിക്കണ്ട: ജാനുവിന് കോഴ കൊടുത്തെന്ന ആരോപണത്തിൽ അലി അക്ബർ

10 കോടി കൊടുത്ത് കൊണ്ടുവരാൻ മാത്രം വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോയെന്ന് അലി അക്ബർ

കൽപ്പറ്റ: സി കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ, സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോയെന്ന് ചോദിക്കുകയാണ് അലി അക്ബർ. തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയൽ കത്തിക്കാനും ഒളിച്ചോടാനും നിൽക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി സി കെ ജാനു രംഗത്തെത്തിയിരുന്നു. ആരോപണത്തിന് പിന്നിൽ രണ്ടു പേരാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയാണെന്നും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സ്വന്തം കുഴലിൽ സ്വർണ്ണം കടത്തുന്നവരും, കുഴൽ പണക്കാരും, കുഴലൂത്തുകാരും, സ്വർണ്ണം കടത്തുകാരും ഖുർആൻ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട, കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാൻ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ, തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയൽ കത്തിക്കയും, അന്വേഷണത്തിനെതിരെ അന്വേഷണം നടത്താനും ബിജെപി തയ്യാറാവില്ല,എന്നാണെന്റെ വിശ്വാസം. അന്വേഷണത്തിന് തീർപ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ,സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോ. ഞങ്ങളാരും ഒളിച്ചോടുന്നവരല്ല. സുടാപ്പി കമ്മികൾ തല്ക്കാലം ക്ഷമിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button