ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് റഷ്യ. ഇന്ത്യയുമായി റഷ്യയുണ്ടാക്കിയ കോവിഡ് പ്രതിരോധ കരാറുമായി മുന്നോട്ട് പോകുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡ് വ്യാപനം തടയാൻ ഇന്ത്യയ്ക്ക് പൂർണ പിന്തുണ അറിയിക്കുന്നു. ഇതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വി-യുടെ പുതിയ ബാച്ച് ഇന്ത്യയിലേക്ക് അയച്ചു. കൂടുതൽ സഹായങ്ങൾ ഇനിയും നൽകും’ ലവ്റോവ് പറഞ്ഞു.
Read Also : കശ്മീരിലെ പുരാതന ശിവക്ഷേത്രം നവീകരിച്ച് മാതൃകയായി സുരക്ഷാ സേന
‘പ്രതിരോധ സംവിധാനങ്ങൾക്കായി ഇന്ത്യയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും റഷ്യ പിന്നോട്ടില്ല. കരാറുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന കാര്യം ഇന്ത്യ ഒരിക്കൽ കൂടി സ്ഥിരീകരിക്കണം’അദ്ദേഹം വ്യക്തമാക്കി.
Post Your Comments