തിരുവനന്തപുരം: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. കേരള എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും പ്രവേശനപരീക്ഷയില്‍ നേടിയ സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. പരീക്ഷ റദ്ദാക്കുമ്പോള്‍ പകരം 12-ാം ക്ലാസ് മാര്‍ക്ക് നിശ്ചയിക്കാന്‍ സി.ബി.എസ്.ഇ തയാറാക്കുന്ന മാനദണ്ഡം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണായകമാകും.
എന്‍ജിനീയറിങ് പ്രവേശനത്തില്‍ ആദ്യ റാങ്കുകളില്‍ കൂടുതല്‍ വരുന്നത് സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ്ങില്‍ ആദ്യ 5000 റാങ്കില്‍ 2477 പേര് സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയവരാണ്. സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 2280 പേരാണ് ആദ്യ 5000ല്‍ ഉള്‍പ്പെട്ടത്. 14,468 പേരാണ് സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച് കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
Post Your Comments