തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് സമവായ നീക്കം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി പ്രസ്താവിച്ച സാഹചര്യത്തിലാണ് സമവായത്തിന് നീക്കം നടക്കുന്നത്. ഇതിനായി സര്‍വകക്ഷി യോഗം നടത്താനാണ് തീരുമാനം. വെള്ളിയാഴ്ച 3.30നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന യോഗത്തില്‍ എല്ലാ ന്യൂനപക്ഷ സമുദായ പ്രതിനിധികളും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80-20 അനുപാതം തുടരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ അനുപാതം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജനസംഖ്യാ അനുപാതത്തില്‍ ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യണമെന്നുമാണ് ഹൈക്കോടതി വിധി. ഇതിനെ എതിര്‍ത്ത് മുസ്ലിം സംഘടനകളും അനുകൂലിച്ച് ചില ക്രൈസ്തവ സംഘടനകളും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
Post Your Comments