COVID 19KeralaLatest NewsNews

കോവിഡ് ചികിത്സയിൽ വീഴ്ച, ആശുപത്രി അടപ്പിച്ചു; സംഭവം കേരളത്തിൽ

ഒരാഴ്ചയ്ക്കിടെ 3 പേരാണ് ഇവിടെ രോ​ഗബാധിതരായി മരിച്ചത്

തൃശ്ശൂര്‍ : കോവിഡ് ചികിത്സയിൽ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഒന്‍പത് കോവിഡ് രോ​ഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും.

ഒരാഴ്ചയ്ക്കിടെ 3 പേരാണ് ഇവിടെ രോ​ഗബാധിതരായി മരിച്ചത്. എന്നാല്‍ ഈ മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോ​ഗ്യവകുപ്പ് പറയുന്നു. മരിച്ച രോ​ഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ ഡി.എം.ഒ മിന്നല്‍ പരിശോധന നടത്തി.പരിശോധനയിൽ ആശുപത്രിയില്‍ മതിയായ സൗകര്യമില്ലെന്ന് ഡി.എം.ഒ കണ്ടെത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button