തിരുവനന്തപുരം: ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിരം നിക്ഷേപം നടത്താന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും.
Read Also : ലക്ഷദ്വീപ് വിഷയം ഏറ്റുപിടിച്ച് എസ്ഡിപിഐ : വന്‍ പ്രതിഷേധം
അതേസമയം, കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കും.
സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ലാ കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവില്‍ ജോലി ചെയ്യുന്ന 8 കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
Post Your Comments