KeralaLatest NewsNews

ലക്ഷദ്വീപ് വിഷയം ഏറ്റുപിടിച്ച് എസ്ഡിപിഐ : വന്‍ പ്രതിഷേധം

പേരാവൂര്‍: ലക്ഷദ്വീപ് വിഷയം ഏറ്റുപിടിച്ച് എസ്ഡിപിഐ. ലക്ഷദ്വീപ് സമാധാനവും സ്വാതന്ത്ര്യവും തകര്‍ക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ച് വിളിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രഫുല്‍ പട്ടേലിന്റെ കോലം കത്തിച്ചു. ആര്‍.എസ്.എസ്സിന്റെ കിരാതമായ നടപടികളെ ചെറുത്തുതോല്‍പ്പിക്കാന്‍ പരിമിതിക്കുള്ളില്‍ നിന്ന് പൊരുതുന്ന ലക്ഷദ്വീപ് ജനതയുടെ കൂടെ നിലകൊള്ളുമെന്നും, നിയമപരവും ജനാധിപത്യപരമായും ദ്വീപ് നിവാസികള്‍ നടത്തി കൊണ്ടിരിക്കുന്ന പോരാട്ടങ്ങളില്‍ അവിടുത്തെ ജനതക്കൊപ്പം അണിനിരക്കുമെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.

Read Also : ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ യാത്രാനുമതി നല്‍കണം; അനുമതിയില്ലെങ്കില്‍ നിയമനടപടിയെന്ന് കേരളത്തിലെ ഇടതുപക്ഷ എം.പിമാർ

ഉളിയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് എം.അബുദുല്‍ സത്താര്‍, നടുവനാട് മണ്ഡലം സെക്രട്ടറി അഷ്റഫ് നടുവനാട്, ആറളത്ത് മണ്ഡലം കമ്മിറ്റി അംഗം റഫീഖ് ആറളം എന്നിവര്‍ നേതൃത്വം നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button