ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയിലേയ്ക്ക് ഡല്‍ഹി. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 17.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തില്‍ താപനില താഴ്ന്നട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ദേശീയ തലസ്ഥാനത്തെ പരമാവധി താപനില 33.6 ഡിഗ്രി സെല്‍ഷ്യസാണ്.
Read Also : കോവിഡ് ചികിത്സയിൽ വീഴ്ച, ആശുപത്രി അടപ്പിച്ചു; സംഭവം കേരളത്തിൽ
2006 ജൂണ്‍ 17ന് രേഖപ്പെടുത്തിയ 18 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനില. അതാണ് ഇന്നലെ തിരുത്തിയെഴുതപ്പെട്ടത്. രാത്രികാലങ്ങളില്‍
ഇടിയോടുകൂടി മഴ ലഭിക്കുന്നതും ശക്തമായ കാറ്റുമാണ് താപനില ഇത്രയും താഴാന്‍ കാരണമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 രെ 15.33 മില്ലി മീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. മെയ് മാസത്തില്‍ ശരാശരി 37.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 1
Post Your Comments