ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
വാണിജ്യ സിലിണ്ടറിന് 1473 രൂപയായാണ് ഡല്‍ഹിയിലെ വില. മുംബൈയില്‍ സിലിണ്ടറിന് 1422 രൂപയും കൊല്‍ക്കത്തയില്‍ 1544 രൂപയുമാണ്. ചെന്നൈയില്‍ 1603 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കൊച്ചിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1466 രൂപയാണു പുതുക്കിയ വില. 1588.50 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ വില.
14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില 816 രൂപയായി തുടരും. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 809 രൂപയാണ്. പ്രാദേശികമായി വിലയില്‍ മാറ്റമുണ്ടാകാറുള്ളതിനാലാണിത്. എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ പാചക വാതക സിലിണ്ടര്‍ വില നിര്‍ണയിക്കാറുണ്ട്.
Post Your Comments