Latest NewsNewsIndiaCrime

മസ്ജിദിനകത്ത് വെച്ച് 10 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം; ഉസ്താദിനെതിരെ കൂടുതൽ ആരോപണങ്ങൾ

ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മസ്ജിദന്നകത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പള്ളിയിലെ പുരോഹിതനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഡൽഹിയിലാണ് സംഭവം. പള്ളിക്ക് സമീപത്തെ വീട്ടിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പള്ളിയില്‍ വെള്ളം എടുക്കാനായി പോയ പെണ്‍കുട്ടിയെ 47കാരനായ പുരോഹിതന്‍ കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Also Read:കോവിഡ് പ്രതിരോധത്തിൽ മുന്നിട്ട് യുപി: ‘മിഷന്‍ ജൂണ്‍’ എന്ന വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമിട്ട് യോഗി സർക്കാർ

വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഡല്‍ഹി കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. സംഭവം നടന്നതായി പറയപ്പെടുന്ന പള്ളിയ്ക്ക് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയതോടെ സമാനമായ കൂടുതൽ ആരോപണം പുരോഹിതനെതിരെ ഉയരുകയാണ്. പുരോഹിതൻ മുൻപും പെൺകുട്ടികൾക്ക് നേരെ ലൈംഗിക ചേഷ്ടയോട് കൂടി സംസാരിച്ചിട്ടുണ്ടെന്ന് നാട്ടുകാരിൽ ചില സ്ത്രീകൾ ആരോപിക്കുന്നു. പുരോഹിതനെ പിന്തുണയ്ക്കുന്നവരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button