കോഴിക്കോട്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് സന്തോഷ് പണ്ഡിറ്റ്. കശ്മീരില്‍ ഇന്ന് കുട്ടികള്‍ എല്ലാവരും സന്തോഷത്തോടെ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെന്നും തീവ്രവാദം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കശ്മീരിലെ ആറ് വയസുകാരി ഹോം വര്‍ക്കുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞ സംഭവത്തിലാണ് പണ്ഡിറ്റിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Online ക്ലാസ്സിനിടയില്‍ പരിധിവിട്ടു ഹോം വര്‍ക്ക് തരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോട് കശ്മീരിലെ ആറുവയസുകാരി പരാതി പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ജി പരാതിയില്‍ ഇടപെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ കാശ്മീരില്‍ പുതിയ നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി.
ഇത്രയും വര്‍ക്ക് ഞങ്ങളെ പോലുള്ള കുഞ്ഞു കുട്ടികള്‍ക്ക് താങ്ങില്ലെന്നാണ് കുട്ടിയുടെ പരാതി. വിഡിയോയ്ക്ക് അവസാനം ‘ഞങ്ങള്‍ എന്ത് ചെയ്യും മോദി സാബ്’ എന്ന് സങ്കടത്തോടെ കുട്ടി ചോദിച്ചു. Article 370 എടുത്തു ഒഴിവാക്കിയതോടെ ഈയ്യിടെയായി കശ്മീര്‍ കുട്ടികള്‍ എല്ലാവരും സന്തോഷത്തോടെ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്. തീവ്രവാദവും തീരെ കുറഞ്ഞു.
Post Your Comments