തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടതിനു പിറകെയാണ് കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കുന്നത്. സാമ്പത്തികമായ സംരക്ഷണത്തിനുമപ്പുറം കുട്ടികൾക്ക് നഷ്ടപ്പെട്ട മാതാപിതാക്കളെ പുനർസൃഷ്ടിക്കാൻ കൂടിയുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കുട്ടികളെ ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്നവരെ സംരക്ഷിത രക്ഷിതാക്കളായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. കുട്ടികളുടെ സംരക്ഷണം കൈമാറുന്നതിനായി വിശദമായ മാര്‍ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കും. രക്ഷിതാക്കളില്‍ ഒരാള്‍ മരിച്ചുപോയ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിൽത്തന്നെയുണ്ട്.
Also Read:ന്യൂനപക്ഷ ആനുകൂല്യ അനുപാതം; ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
49 കുട്ടികളാണ് കൊവിഡ് ബാധിച്ച് അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടവരായി ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട 1400 കുട്ടികളും ഉണ്ട്. അച്ഛനും അമ്മയും നഷ്ടമായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത കുട്ടികളുടെ തുടര്‍സംരക്ഷണം ഏറ്റെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ തയ്യാറാണെങ്കില്‍ അവരെ സര്‍ക്കാര്‍ നിയമപരമായ രക്ഷിതാവായി പ്രഖ്യാപിക്കും. അവർക്ക് വേണ്ട സഹായങ്ങളും മറ്റും എത്തിക്കും.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോഴുള്ള നിയമപരമായ കാര്യങ്ങളെ കുറിച്ച് വിശദമായ മാർഗനിര്‍ദ്ദേശം വൈകാതെ തന്നെ സർക്കാർ പുറത്തിറക്കും. ബന്ധുക്കളുടെ അഭാവത്തില്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മറ്റാരെങ്കിലും മുന്നോട്ടുവന്നാലും ദത്തെടുക്കല്‍ മാതൃകയില്‍ കുട്ടികളുടെ സംരക്ഷണം കൈമാറുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇനി ആരും സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ കുട്ടികളെ സര്‍ക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
Post Your Comments