UAELatest NewsNewsGulf

വാക്‌സിനേഷന് ഇനി വാട്‌സ് ആപ്പ് വഴി ബുക്കിംഗ് സൗകര്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

ദുബായ് : ഇനി വാട്‌സ് ആപ്പ് വഴി കോവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം. ദുബായിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും ഇതിന്റെ സേവനം ലഭിക്കും. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ സൗകര്യം ഒരുക്കിയതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

Read Also : കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം, നാലാമത് ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി

ബുക് ചെയ്യാനായി 800342 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് അയക്കണം. തുടര്‍ന്ന് അതില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാവും. ഉപയോക്താക്കള്‍ക്ക് അവരുടെ മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എംആര്‍എന്‍ ) ഉണ്ടായിരിക്കണം. വാക്‌സിനേഷന്‍ സെന്ററും തീയതിയും സമയവും അവരുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. നടപടികള്‍ കഴിഞ്ഞാല്‍ സ്ഥിരീകരണ സന്ദേശം ലഭിക്കും.

കോവിഡ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വാട്‌സ് ആപ് സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു . ഇതുവരെ ഒന്നരലക്ഷം പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button