COVID 19KeralaNattuvarthaLatest NewsNews

ഈശ ആശ്രമത്തിൽ കോവിഡ് കടന്നു വരാത്തത്തിന്റെ രഹസ്യമെന്ത്; വെളിപ്പെടുത്തലുകൾ ലോകത്തിനു തന്നെ മാതൃക

മാസ്‌ക് ധരിച്ചില്ലെങ്കില്‍ രണ്ട് മണിക്കൂര്‍ കൊവിഡ് പ്രതിരോധ സന്ദേശമടങ്ങിയ ബോര്‍ഡും പിടിച്ച്‌ നില്‍പ്പ് ശിക്ഷയാണ് ഇവിടെ

കോയമ്പത്തൂര്‍: ഇന്ത്യയൊട്ടാകെ കൊവിഡ് പടർന്നുപിടിച്ചിട്ടും ചിലയിടങ്ങളിൽ മാത്രം കോവിഡിന് എത്തിച്ചേരാനായിട്ടില്ല. കോയമ്പത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമമാണ് ഇത്തരത്തിൽ മാതൃകയാവുന്നത്. ആശ്രമത്തില്‍ കൊവിഡിന് പ്രവേശനം നിഷേധിക്കുന്നതിനൊപ്പം ചുറ്റുമുള്ള 43 ഗ്രാമങ്ങളിലും രോഗബാധ കുറയ്ക്കാന്‍ ഇവര്‍ക്കായി. ഇതിനായി ആശ്രമവാസികള്‍ ചില ചിട്ടകള്‍ ഒരു വര്‍ഷമായി പിന്തുടരുകയാണ്.

Also Read:നെടുങ്കണ്ടം കസ്റ്റഡിമരണം: എസ്‌.ഐ ഉള്‍പ്പെടെ 6 പേരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടാന്‍ ഡി.ജി.പിക്ക് നിര്‍ദേശം

ഇന്ത്യയിലെത്തന്നെ ഏറ്റവുമധികം ജനപ്രീതിയുള്ള ആശ്രമമാണ് ഈശ. ആശ്രമം സ്ഥിതിചെയ്യുന്ന കോയമ്പത്തൂരിലെ പട്ടണപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നാല്‍ ആശ്രമത്തില്‍ സ്വയം സ്വീകരിച്ച കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോളുകളും ജീവിത രീതികളുമാണ് കൊവിഡിനെ അകറ്റുന്നത്.

ഒരു വര്‍ഷമായി ആശ്രമത്തിലേക്ക് അതിഥികളെ ആരെയും പ്രവേശിപ്പിക്കാറില്ല. യോഗ അടക്കമുള്ള പുറത്ത് പോയി ചെയ്യുന്ന പ്രോഗ്രാമുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. പകരം ഓണ്‍ലൈന്‍ സാദ്ധ്യത തേടുകയാണ് ചെയ്തത്. ഇതിന് പുറമേ ആശ്രമത്തിന് അകത്ത് പുതിയ ചിട്ടകള്‍ കൊണ്ടുവന്നു. അതില്‍ പ്രധാനം മാസ്‌ക് ധരിക്കലാണ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ രണ്ട് മണിക്കൂര്‍ കൊവിഡ് പ്രതിരോധ സന്ദേശമടങ്ങിയ ബോര്‍ഡും പിടിച്ച്‌ നില്‍പ്പ് ശിക്ഷയാണ് ഇവിടെ. ഈ വ്യത്യസ്തത തന്നെയായിരിക്കാം ഈശ ആശ്രമത്തെ കോവിഡിൽ നിന്ന് സംരക്ഷിക്കുന്നത്.

ആശ്രമത്തിൽ ഒരുവർഷത്തോളമായി സന്ദര്‍ശകരില്ലെങ്കിലും യോഗ സെഷനുകള്‍, പാചകം, പൂന്തോട്ടപരിപാലനം, കൃഷി, ഗ്രാഫിക് ഡിസൈന്‍, സംഗീതം തുടങ്ങിയ നിയോഗിക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആശ്രമവാസികള്‍ മുഴുകുന്നുണ്ട്. കൊവിഡ് കാലമായതിനാല്‍ ദിവസവും ഇവരുടെ താപനില പരിശോധിക്കുന്നു, സാമൂഹിക അകലം എന്നിവ പോലുള്ള പ്രതിരോധ നടപടികള്‍ ഉറപ്പ് വരുത്തുന്നുമുണ്ടെന്ന് ഈശ യോഗ സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് കോര്‍ഡിനേറ്റര്‍ മാ ജയേത്രി പറയുന്നു. വിശ്വാസികളെ ആകർഷിക്കുന്നതും, ആത്മീയതയുടെ ഭംഗിയിലേക്ക് നയിക്കുന്നതുമായ ശിവന്റെ വലിയ ഒരു പ്രതിമയാണ് ഈശയുടെ പ്രത്യേകത. സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രം കൂടിയാണ് ഈശ ആശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button