Latest NewsKeralaNews

‘തെങ്ങുകളില്‍ പോലും കാവി പൂശുന്നു’ എന്ന് പറഞ്ഞതാണ് പ്രമേയത്തിന്‍റെ കാതല്‍ ; പരിഹസിച്ച് വി. മുരളീധരൻ

സംഘപരിവാർ-ബി ജെ പി വിരുദ്ധത, നിയമസഭയുടെ സത്യസന്ധതയെപ്പോലും കളങ്കപ്പെടുത്തുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പരിഹസിച്ച്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രമേയം ഉഷാറായി, തെങ്ങുകളില്‍ പോലും കാവി പൂശുന്നു എന്ന് പറഞ്ഞതാണ് പ്രമേയത്തിന്‍റെ കാതലെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :   നിയമസഭയിലെ മെസി ആയിരുന്നു സഖാവ്, ബി ജെ പിയുടെ വോട്ട് വാങ്ങി സ്വരാജിനെ യു ഡി എഫ് ചവിട്ടിത്താഴ്ത്തി: എ എൻ ഷംസീർ

ഇന്നലെയാണ് ലക്ഷദ്വീപിലെ വികസന പദ്ധതികൾക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയത്. ലക്ഷദ്വീപ് സംഘപരിവാർ അജണ്ടകളുടെ പരീക്ഷണശാലയാണെന്നും ദ്വീപിൽ കാവിവത്ക്കരണമാണ് നടക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നു കഴിഞ്ഞിരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം :  

പ്രമേയം ഉഷാറായി….! കേന്ദ്രവിരുദ്ധത ആവശ്യത്തിനുണ്ട്… സഹകരണ ഫെഡറലിസത്തിന് തടസ്സം നില്‍ക്കുന്നത് മോദിയാണല്ലോ…! പക്ഷേ “തെങ്ങുകളില്‍പ്പോലും കാവി പൂശുന്നു” എന്നു പറഞ്ഞതാണ് പ്രമേയത്തിന്‍റെ കാതല്‍.. ബിജെപി വിരുദ്ധത ആളുകളെ എത്ര അന്ധരാക്കുന്നു എന്നതിന്‍റെ മികച്ച ഉദാഹരണം.. ലക്ഷദ്വീപിലെ മരങ്ങളില്‍ തടി കേടാവാതിരിക്കാനുള്ള ചുണ്ണാമ്പ് മിശ്രിതമാണ് പൂശിയതെന്നും കാവി പെയിന്‍റടിച്ചതെല്ലെന്നും ഇന്നലെത്തന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്….
‘കാവിപൂശല്‍’ വാര്‍ത്ത കൊടുത്ത പത്രം അത് പിന്‍വലിക്കുകയും ചെയ്തു… മുംബൈ മെട്രോ കോര്‍പ്പറേഷനിലടക്കം രാജ്യത്തെ പലഭാഗത്തും മരങ്ങളുടെ ആരോഗ്യത്തിന് ചുണ്ണാമ്പും മിട്ടി ( ഇളം ചുവപ്പ് നിറം) യും പൂശിയിരിക്കുന്നത് കാണാം.

Read Also  :  ഇമ്രാന്‍ ഖാന്‍ പലസ്തീന് നല്‍കിയ പിന്തുണ കൂടുതല്‍ ശക്തമാക്കണം; ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച്‌ പോരാടണമെന്ന് ഹമാസ് നേതാവ്

രാജ്യത്തെമ്പാടും യാത്ര ചെയ്തിട്ടുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് അതറിയുകയും ചെയ്യാം…..എന്നിട്ടും ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമസഭയില്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി അതിനെ കാവിവല്‍ക്കരണമാക്കി…..!ആ പച്ചക്കള്ളം കേരളനിയമസഭയുടെ രേഖകളിലുമായി… പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ച ആരാധ്യരായ അംഗങ്ങള്‍ക്കാര്‍ക്കും അത് തിരുത്തണമെന്നും തോന്നിയില്ല…അറിയാഞ്ഞിട്ടല്ല, സംഘപരിവാറിനെ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമത്തില്‍ വാസ്തവം പറയാന്‍ ആര്‍ക്ക് താല്‍പ്പര്യം…? സംഘപരിവാര്‍-ബിജെപി വിരുദ്ധത, നിയമസഭയുടെ സത്യസന്ധതയെപ്പോലും കളങ്കപ്പെടുത്തുന്നത് ജനാധിപത്യത്തിന് അപമാനമാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button