KeralaLatest NewsNews

നിയമസഭയിലെ മെസി ആയിരുന്നു സഖാവ്, ബി ജെ പിയുടെ വോട്ട് വാങ്ങി സ്വരാജിനെ യു ഡി എഫ് ചവിട്ടിത്താഴ്ത്തി: എ എൻ ഷംസീർ

നിയമസഭയിലെ മെസി ആയിരുന്നു സഖാവ്, ബി ജെ പിയുടെ വോട്ട് വാങ്ങി സ്വരാജിനെ യു ഡി എഫ് ചവിട്ടിത്താഴ്ത്തി: എ എൻ ഷംസീർ

തിരുവനന്തപുരം: ബി.ജെ.പിയുടെ വോട്ട് വാങ്ങി യു.ഡി.എഫ് എം സ്വരാജിനെ ചവിട്ടിത്താഴ്ത്തിയെന്ന് എം.എൽ.എ എ.എൻ ഷംസീർ. കഴിഞ്ഞ 5 വർഷക്കാലം പ്രതിപക്ഷം ഉയർത്തികൊണ്ടുവരുന്ന കെട്ടിച്ചമച്ചതും വസ്തുതാവിരുദ്ധവുമായ ഏതൊരു ആരോപണത്തെയും തനതായ ശൈലിയോടെ, വസ്തുതകളെ മുൻനിർത്തി അനായാസം പൊളിച്ചടുക്കുന്ന നിയമസഭയിലെ ഭരണപക്ഷത്തിന്റെ മെസി ആയിരുന്നു സഖാവ് എം. സ്വരാജ് എന്ന് ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എതിരാളികളുടെ എത്ര കരുത്തുറ്റ പ്രതിരോധത്തെയും മനോഹരമായ ചുവടുവെപ്പുകൾ കൊണ്ട് കീറിമുറിച്ചു കീഴടക്കുന്ന ലയണൽ മെസ്സിയെ നമ്മൾ കളിക്കളത്തിൽ കണ്ടിട്ടുണ്ട്. അത്തരത്തിലെന്നപോലെ കഴിഞ്ഞ 5 വർഷക്കാലം പ്രതിപക്ഷം ഉയർത്തികൊണ്ടുവരുന്ന കെട്ടിച്ചമച്ചതും വസ്തുതാവിരുദ്ധവുമായ ഏതൊരു ആരോപണത്തെയും തനതായ ശൈലിയോടെ, വസ്തുതകളെ മുൻനിർത്തി അനായാസം പൊളിച്ചടുക്കുന്ന നിയമസഭയിലെ ഭരണപക്ഷത്തിന്റെ മെസ്സി ആയിരുന്നു സഖാവ് എം. സ്വരാജ്.

Also Read:ഇന്ത്യയുടെ വാക്സീൻ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന

സഖാവ് സ്വരാജ്നെ ബിജെപി യുടെ വോട്ട് വാങ്ങിക്കൊണ്ട് ചവിട്ടിവീഴ്ത്താൻ യുഡിഎഫ് നു സാധിച്ചു. എന്നാൽ ഞങ്ങളിൽ ജയിച്ചുവന്ന 99 പേരും BJP യുടെ ഒരു വോട്ട് പോലും വാങ്ങാതെ കേരളത്തിലെ മതനിരപേക്ഷത ആഗ്രഹിക്കുന്ന, പ്രകൃതിദുരന്തങ്ങൾക്കും മഹാമാരിക്കും ഇടയിലും അവർക്കേകിയ കരുതലും വികസനവും ജനക്ഷേമവും തുടരാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ വോട്ട് വാങ്ങിയാണ് ജയിച്ചു വന്നത് എന്ന് നെഞ്ചിൽ കൈ വെച്ചു പറയാനാകും. ഇലക്ഷന്‌ മുന്നേ തന്നെ ബിജെപി വോട്ടുകൾ തനിക്ക് കിട്ടും എന്ന് പ്രഖ്യാപിച്ച തൃപ്പൂണിത്തുറ അംഗത്തിനും യുഡിഎഫ് നും ബിജെപി വോട്ട് വാങ്ങിയിട്ടില്ല എന്നു പറയാനാകില്ലെന്നു ഉറപ്പാണ്.

കേരള ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ സർക്കാരിന്റെ രണ്ട് സഭ കാലയളവിലും നിയമസഭാ അംഗമായി പ്രവർത്തിക്കാൻ സാധിച്ചു എനിക്ക് ഏറെ അഭിമാനമുള്ള കാര്യമാണ്. അതോടൊപ്പം 5 വർഷം കൊണ്ട് 4 സത്യപ്രതിജ്ഞ ചെയ്ത ഒരു വ്യക്തിയുടെ കൂടെ സഭയിൽ ഇരിക്കുവാൻ സാധിച്ചു എന്നതും വളരെ വ്യത്യസ്തമായൊരു അനുഭവമാണ്.. ലീഗിനും യുഡിഎഫ് നും മാത്രം സാധിച്ചു തരാൻ കഴിയുന്ന ഒന്നാണത്. ഭരണപക്ഷം ഇത് പകലാണെന്നു പറഞ്ഞാൽ അല്ല ഇത് രാവാണെന്ന രീതിയിൽ ഭരണപക്ഷത്തെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ ശൈലി തിരുത്തേണ്ടതുണ്ട്. നാടിന്റെ നന്മക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന് ശൈലജ ടീച്ചർ അവതരിപ്പിച്ച നന്ദി പ്രമേയത്തെ പിന്തുണച്ചു കൊണ്ട് സഭയിൽ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button