ഇസ്ലാമാബാദ്: വിവാദ പ്രസ്‌താവനയുമായി ഹമാസ് നേതാവ്. ലോകത്തെ മുസ്ലീം മേഖലകളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് പോരാടണമെന്ന ആഹ്വാനവുമായാണ് ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ രംഗത്ത് എത്തിയത്. പാകിസ്താനിലെ പെഷവാറില്‍ നടന്ന ജമാഅത്ത് ഇസ്ലാമിയുടെ റാലിയിലാണ് ഇസ്മയില്‍ ഹാനിയ വിവാദ പ്രസ്‌താവന നടത്തിയത്. ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പലസ്തീന് നല്‍കിയ പിന്തുണ കൂടുതല്‍ ശക്തമാക്കണമെന്നും ജറുസലേമിലെ അല്‍ ഖുദുകളില്‍ പൂര്‍ണ നിയന്ത്രണം ലഭിക്കുന്നതിനായി ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഹാനിയ ആവശ്യപ്പെട്ടു.
Read Also: പലസ്തീന്‍ അനുകൂല റാലിക്കിടെ ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
അതേസമയം പലസ്തീനെ പിന്തുണച്ച് നിര്‍ണായക നീക്കങ്ങള്‍ ഇമ്രാന്‍ ഖാന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാനിയയ്ക്ക് പുറമേ ജമാഅത്ത് ഇസ്ലാമി തലവന്‍ സിറാജുള്‍ ഹഖും റാലിയില്‍ സംസാരിച്ചു. ‘പ്രമേയങ്ങളിലൂടെ പലസ്തീനിലെയും കശ്മീരിലെയും പ്രശ്‌നങ്ങള്‍ ഇല്ലാതാകില്ലെന്നാണ് സാഹചര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചെറിയ സംഘമായ താലിബാന്‍ അമേരിക്കന്‍ സൈന്യത്തെ തോല്‍പ്പിച്ച മാതൃക നമുക്ക് മുന്‍പിലുണ്ട്. പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളിലായി 7.4 മില്യണ്‍ സൈനികരുണ്ട്. നമുക്ക് ഇസ്രായേല്‍ സൈന്യത്തെ തോല്‍പ്പിക്കാന്‍ സാധിക്കില്ലേ’, ഹഖ് ചോദിച്ചു.
Post Your Comments