
തിരുവനന്തപുരം; തലസ്ഥാനത്ത് ഇന്ന് 2,345 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 2,023 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. ജില്ലയിൽ 14, 868 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളത്.
തലസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 2,246 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 5 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിച്ചു. 17.6 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ളത്.
ജില്ലയില്‍ പുതുതായി 3,338 പേരെ കോവിഡ് നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 74, 173 ആയി ഉയർന്നു. ഇന്നലെവരെ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 5,540 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
Post Your Comments